SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണു്. സ്വനലേഖ ഉപയോഗിച്ചു് ഉപയോക്താവു് എഴുതേണ്ടതു് മംഗ്ളീഷിലാണു്. അതായതു് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്നു് ടൈപ്പു ചെയ്യുന്നു.
SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> സ്വനലേഖ തിരഞ്ഞെടുക്കുക. അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
സ്വരങ്ങള്‍ | |||||||||
അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | ||
a | aa A | i | ii I ee | u | uu U oo | RR rr | l^^ | ||
ാ | ി | ീ | ു | ൂ | ൃ | ||||
എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ||
e | E | ai ei | o | O | au ou | am~ aM am_ | aH | ||
െ | േ | ൈ | ൊ | ോ | ൗ ൌ | ം | ഃ | ||
വ്യഞ്ജനങ്ങള്‍ | |||||||||
ക | ഖ | ഗ | ഘ | ങ്ങ ങ | ങ്ക | ന്റെ | |||
k c | kh K | g | gh G | ng Ng | nk | nte | |||
ച | ഛ | ജ | ഝ | ഞ | റ്റ | ക്ഷ | |||
ch | Ch chh | j | jh J | nj | TT | x | |||
ട | ഠ | ഡ | ഢ | ണ | ക്യു | വൈ | |||
t | T | D | Dh | N | q | Y | |||
ത | ഥ | ദ | ധ | ന | ക്യൂ | ഞ്ച | |||
th | thh Th | d | dh | n | Q | nch | |||
പ | ഫ | ബ | ഭ | മ | ZWNJ | ||||
p | f ph | b | bh B | m | ~ or _ | ||||
യ | ര | ല | വ | ശ | ഷ | സ | ഹ | ||
y | r | l | v w | S z | sh | s | h | ||
ള | ഴ | റ | |||||||
L | zh Sh | R | |||||||
ചില്ലുകള്‍ | |||||||||
ന്‍ | ണ്‍ | ല്‍ | ള്‍ | ര്‍ | |||||
n~ n_ | N~ N_ | l~ l_ | L~ L_ | r~ R~ r_ R_ |
മലയാളം എന്റെ മാതൃഭാഷ | malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha |
സരിഗമപധനി | sarigamapadhani |
പൊന്‍പീലി | pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli |
ധ്വനി | dhvani അല്ലെങ്കില്‍ dhwani |
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ | vidyayuNtenkil naRuney vERitt karuthENamO |
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം | vidyaadhanam~ sar~vvadhanaal~ pradhaanam~ |
അരവിന്ദിന്റെ അച്ഛന്‍ | aravindinte achChan~ |
ഇന്ത്യ എന്റെ രാജ്യം | inthya ente raajyam~ |
അവന്‍ മുറ്റത്ത് ഉലാത്തി | avan~ muTTathth ulaaththi |
മകം പിറന്ന മങ്ക | makam~ piRanna manka |
പ്രകൃതി കുസൃതി കാണിച്ചു | prakRthi kusRthi kaaNichchu |
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി | paalakkaatan~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi |
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി | niLayil~ kunjnjOLangngaL~ chaanchaati |
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി | panchasaara maNal~ththarikaL~ vettiththiLangi |
ദൈവത്തിന്റെ വികൃതികള്‍ | daivaththinte vikRthikaL~ |
അക്ഷരം | axaraM |
പ്രത്യേകം ശ്രദ്ധിക്കുക | prathy~Ekam~ Sraddhikkuka |
സമ്പ്രദായം | sampradaayam~ |
അഞ്ജനമിട്ട സന്ധ്യ | anjjanamitta sandhya |
ജ്ഞാനപ്പാന | jnjaanappaana |
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് | @ee ennath ee enna swarathinte chihnamaaN |
ക്യൂ പാലിക്കുക | Q paalikkuka |
വൈകുന്നേരത്ത് | YkunErathth അല്ലെങ്കില്‍ vaikunnErathth |
തു് എന്നതു് ത് എന്നതിന്റെ സംവൃതോകാരം ഉള്ള രൂപം | thu^ ennathu^ th ennathinte sam~vRthOkaaram~ uLLa roopamaaNu^ അല്ലെങ്കില്‍ th2 ennath2 th ennathinte sam2vRthOkaram2 uLLa roopam. |
മലയാളം:
ഇംഗ്ളീഷ് :
വീണ്ടും മലയാളത്തിലേയ്ക്കു് മാറാന്‍ En എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതല്ലാതെ CTRL+Space എന്ന ഷോര്‍ട്ട് കട്ട് കീയും ഉപയോഗിയ്ക്കാവുന്നതാണു്
ഉദാഹരണത്തിനു് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നതു് adipoli എന്നാണ്. പക്ഷെ സ്വനലേഖ യിലതെഴുതുന്നതു് atipoLi എന്നാണല്ലൊ?. ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിനു് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.
ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിനു് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടതു് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.
കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്‍ക്കു് K S R T C എന്നു തന്നെ എഴുതാം. എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാം. ഉദാഹരണത്തിനു് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arro keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം.
താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
maar~kkOs = മാര്‍ക്കോസ് | maar~kkOs~=മാര്‍ക്കോസ് |
kaar~kkOtakan~= കാര്‍ക്കോടകന്‍ | kaar~~kkOtakan~= കാര്‍ക്കോടന്‍ |
ചില വാക്കുകളെഴുതുമ്പോള്‍ കൂട്ടക്ഷരം ഒഴിവാക്കേണ്ടി വരാറുണ്ടു്. ഉദാ:- thamizhnaat= തമിഴ്നാട്.
ഇവിടെയും ~ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കം . thamizh~naat=തമിഴ്നാട്